മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പോടെ അവസാനിച്ച കരാർ നീട്ടാൻ രാഹുൽ ദ്രാവിഡ് സമ്മതം മൂളുകയായിരുന്നു. ദ്രാവിഡിനൊപ്പം നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫിനെയും നിലനിർത്തും.
ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുമെന്നും ഐപിഎല്‍ ടീമുകളടക്കം ദ്രാവിഡിനെ ക്ഷണിച്ചതായും നേരത്തെ ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. രാഹുലിന് പകരം നിലവില്‍ ഓസ്‌ട്രേലിയയുമായി ട്വന്റി-20 പരമ്പരയിലെ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്ന വി.വി.എസ് ലക്ഷ്മൺ അടുത്ത പരിശീലകനാകുമെന്നും വാർത്തയുണ്ടായിരുന്നു. ഇതിനിടെയാണ് ബിസിസിഐ കരാര്‍ നീട്ടി നല്‍കിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കരാര്‍ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ പര്യാടനമായിരിക്കും. അതേസമയം പുതിയ കരാറില്‍ ദ്രാവിഡിന്റെ കാലാവധി ബിസിസിഐ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ 2024 ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് വരെയാകും അദ്ദേഹം തുടരുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

