Sports

ടി20 ; ‘ബുംറയുടെ അഭാവം ടീമിന് വലിയ നഷ്ടമാണ്’ എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്; പരിക്കിനെ തുടർന്നാണ് താരത്തിന്റെ ഒഴിവാക്കൽ

മുംബൈ : ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ബുംറയുടെ പകരക്കാരന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ദ്രാവിഡ് തയ്യാറായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുംറയെ പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു.

‘ബുംറയുടെ അഭാവം വലിയ നഷ്ടമാണ്. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. ബുംറയുടെ അഭാവം മറ്റൊരാള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണ്. എന്നിരുന്നാലും ടീമിന് ചുറ്റുമുള്ള ബുംറയുടെ സ്വാധീനം ഞങ്ങള്‍ക്ക് നഷ്ടമാകുമെന്ന് ‘ ദ്രാവിഡ് പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ എത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ ബുംറയുടെ പകരക്കാരന്‍ ആരെന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്ന് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ബുംറയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ട്. എന്നാല്‍, സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്കാണ് നറുക്ക് വീഴാന്‍ സാദ്ധ്യത. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷമിക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കളിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും ഇന്ത്യ അവസരം നല്‍കുകയായിരുന്നു. ലോകകപ്പിനുള്ള 3 അംഗ റിസര്‍വിന്റെ ഭാഗമായ ദീപക് ചാഹറിന്റെ ഓള്‍റൗണ്ട് കഴിവും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കാം.

B4 Admin

Recent Posts

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

2 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

2 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

3 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

3 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

4 hours ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

4 hours ago