Tuesday, May 21, 2024
spot_img

ഓക്സ്ഫോർഡിനെപ്പറ്റി നുണ പ്രചരിപ്പിച്ച് രാഹുൽ ഗാന്ധി; കയ്യോടെ പിടിച്ച് ഓക്സ്ഫോർഡ്

ദില്ലി: സുപ്രീംകോടതിയെപ്പറ്റി നുണ പറഞ്ഞതിന് പിന്നാലെ ഓക്സ്ഫോർഡ് ഡിക്ഷണറിയെപ്പറ്റിയും രാഹുൽ ഗാന്ധിയുടെ നുണപ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി ‘മോദിലൈ’ എന്ന പുതിയ വാക്ക് ഓക്സ്ഫോർഡ് തങ്ങളുടെ ഡിക്ഷണറിയിൽ ചേർത്തതായാണ് രാഹുൽ അവകാശപ്പെട്ടത്. ഇതിന് തെളിവായി ഓക്സ്ഫോർഡ് പേജിൽനിനുള്ള സ്ക്രീന്ഷോട്ടും രാഹുൽ പുറത്തുവിട്ടിരുന്നു.

എന്നാൽ ഇതിന് പിന്നാലെ ഓക്സ്ഫോർഡ് അധികൃതർ രാഹുലിന്റെ വാദത്തെ തള്ളി രംഗത്തുവന്നു. ഔദ്യോഗിക ട്വീറ്റർ ഹാന്റിലിലൂടെയാണ് ഓക്സ്ഫോർഡ് അധികൃതർ രാഹുലിന്റെ പുതിയ നുണക്കഥ പൊളിച്ചത്. നുണ പ്രചരിപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ തങ്ങളുടെ വേരിഫൈഡ് ട്വീറ്റർ ഹാന്റിലിൽനിന്ന് നേരിട്ടെത്തി മറുപടി കൊടുത്താണ് ഈ കല്ലുവച്ച നുണയെ ഓക്സ്ഫോർഡ് പ്രതിരോധിച്ചത്.

രാഹുൽ പങ്കുവച്ച സ്ക്രീൻഷോട്ട് വ്യാജമാണെന്നും മോദിലൈ എന്ന വാക്ക് തങ്ങളുടെ ഒരു ഡിക്ഷണറിയിലുമില്ല എന്നുമാണ് രാഹുലിന്റെ ട്വീറ്റിന് മറുപടിയായി
ഓക്സ്ഫോർഡ് പോസ്റ്റ് ചെയ്തത്.

നേരത്തെ സുപ്രീംകോടതിയെ ഉദ്ധരിച്ചും രാഹുൽ നുണ പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് സുപ്രീംകോടതിയിൽ നിരുപാധികം മാപ്പിരക്കേണ്ട അവസ്ഥയും രാഹുലിനുണ്ടായി. ആ മാപ്പപേക്ഷ കോടതി ഇനിയും സ്വീകരിച്ചിട്ടില്ല.

Related Articles

Latest Articles