Sunday, September 20, 2026

113 തവണ നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ട് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ; സിആർപിഎഫ് സുരക്ഷാ വീഴ്ച വരുത്തിയെന്ന കോൺഗ്രസിന്റെ ആരോപണത്തിന് ചുട്ട മറുപടി

ദില്ലി : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ധാരാളം വാർത്തകളും ട്രോളുകളുമാണ് മാദ്ധ്യമങ്ങളിലൂടെ നാം കാണുന്നത്.ജോഡോ യാത്ര തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെയും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമേ രാഹുൽഗാന്ധിക്കും ഭാരത് ജോഡോയാത്രയ്ക്കും ലഭിച്ചിട്ടുള്ളൂ.113 തവണ നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ട് ജോഡോയാത്ര തുടരുകയാണ് രാഹുൽഗാന്ധി.എന്നാൽ അതേസമയം ഭാരത് ജോഡോ യാത്രയുടെ ദില്ലി പര്യടനത്തില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് ചുട്ട മറുപടിയാണ് സിആര്‍പിഫ് നൽകുന്നത്.

പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധിയാണ്. ആള്‍ക്കൂട്ടം വെല്ലുവിളിയാകുന്ന സാഹചര്യം രാഹുലിനെ അറിയിച്ചെങ്കിലും അവഗണിച്ച് നീങ്ങുകയായിരുന്നു. 2020 മുതല്‍ 113 തവണ രാഹുല്‍ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് വിശദീകരിച്ചു. രാഹുല്‍ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അമിത് ഷായ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സിആര്‍പിഎഫിന്‍റെ വിശദീകരണം.

Related Articles

Latest Articles