Saturday, October 24, 2026

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര സര്‍ക്കാര്‍. രാഹുലിന്റെ അവകാശവാദം നുണയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ (PTI) റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നിവേദനം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വോട്ട് ചോരിക്ക് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണമാണ് നിവേദനത്തിലുള്ളത്. രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി എം.എ. ബേബി, ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖ നേതാക്കളും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി, രാഷ്ട്രപതിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെ രാഷ്ട്രപതി തള്ളിക്കളഞ്ഞില്ലെന്നും അനുഭാവപൂര്‍വ്വമാണ് കാര്യങ്ങള്‍ കേട്ടതെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഡല്‍ഹിയില്‍ സി.ജെ.പി നടത്തുന്ന സമരം പ്രമാണിച്ച് ഇന്ത്യ സഖ്യം പ്രതിഷേധ പരിപാടികള്‍ക്ക് രണ്ടു ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്. ഇന്ന് ചെന്നൈയിലെത്തുന്ന രാഹുല്‍ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Related Articles

Latest Articles