Monday, June 17, 2024
spot_img

ഒബ്റോണ്‍ മാളിൽ റെയ്ഡ്; കളിപ്പാട്ടക്കടയിലെ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഒബ്റോണ്‍ മാളിൽ റെയ്ഡ്. കളിപ്പാട്ട കട കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. ബിഐഎസ് സ്റ്റാന്റേര്‍ഡ് മാര്‍ക് വിഭാഗം ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

ഒബ്റോണ്‍ മാളിലെ ‘ഫ്രിസ്ബ’ എന്ന സ്റ്റോറില്‍ ഇന്നലെയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ കൊച്ചി ബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം ഐഎസ്‌ഐ മുദ്രയില്ലാത്ത നിരവധി കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തത്..

കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് 2021 ജനുവരി ഒന്ന് മുതല്‍ കളിപ്പാട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയത്. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാതെ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. രണ്ടു ലക്ഷം രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണിത്.

Related Articles

Latest Articles