വെള്ളിയാഴ്ച്ച അഴിമതി വിരുദ്ധ സമിതി നടത്തിയ റെയ്ഡിനിടെ എഎപി നേതാവ് അമാനത്തുള്ള ഖാന്റെ സഹായിയിൽ നിന്ന് ലൈസൻസില്ലാത്ത തോക്ക് കണ്ടെടുത്തു.
എഎപി എംഎൽഎ അമാനത്തുള്ള ഖാന്റെയും ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാൻ മസൂദ് ഉസ്മാന്റെയും നിരവധി സ്ഥലങ്ങളിൽ ദില്ലി പോലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച്ച റെയ്ഡ് നടത്തി. റെയ്ഡിൽ തോക്കും വെടിയുണ്ടകളും 12 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ദില്ലി വഖഫ് ബോർഡുമായി ബന്ധപ്പെട്ട് രണ്ട് വർഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച്ച ചോദ്യം ചെയ്തു.
ദില്ലി വഖഫ് ബോർഡിലെ നിയമനത്തിലെ ക്രമക്കേടുകൾ എസിബി അന്വേഷിക്കുന്നുണ്ട്

