Sunday, September 27, 2026

ഓപ്പറേഷൻ ജ്യോതി; DEO, AEO ഓഫീസുകളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്. ഓപ്പറേഷന്‍ ജ്യോതി എന്ന പേരിലാണ് റെയ്ഡ് നടന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഓഫീസിലും അതിനു കീഴിൽ പ്രവർത്തിക്കുന്ന എഇഒ, ഡിഇഒ എന്നീ ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന നടക്കുന്നത്.

അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ അഴിമതി നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കല്‍, മാനേജ്മെന്റിന് ലഭിക്കുന്ന ഗ്രാന്‍ഡുകള്‍ പാസാക്കി നല്‍കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് ചില ഉദ്യോഗസ്ഥര്‍ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചു. കൂടാതെ പാരിതോഷികം സ്വീകരിക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മിന്നല്‍ പരിശോധന നടത്തിയത്.

Related Articles

Latest Articles