Wednesday, December 31, 2025

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തിലാണ് കാലവര്‍ഷം ശക്തമാകുന്നത്.

കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ന്യൂനമര്‍ദ്ദം ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു കാലവര്‍ഷത്തിലെ ആദ്യ തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാദ്ധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ ദുര്‍ബലപെടും.

Related Articles

Latest Articles