Thursday, November 5, 2026

മഴ ശമിക്കുന്നു; അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് പിൻവലിച്ചു, ഏഴ് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് കുറയുന്നു. ഇനിയുള്ള മണിക്കൂറുകളിലും വരും ദിവസങ്ങളിലും കേരളത്തിൽ കനത്ത മഴ തുടരാനല്ല സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അല‍ര്‍ട്ട് പിൻവലിച്ചു. നിലവിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട് ഉണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ , മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാടും വയനാട്ടിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല ബാക്കി ജില്ലകളിലെല്ലാം യെല്ലോ അല‍ര്‍ട്ട് നിലനിൽക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ ശ്രീലങ്കയും പിന്നീട് മാലിദ്വീപിലും കാലവ‍ര്‍ഷം എത്തും. കേരളത്തിൽ മെയ് 27 ഓടെ കാലവര്‍ഷമെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിൻ്റെ പ്രവചനം. മെയ് 26-ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്.

Related Articles

Latest Articles