കൊച്ചി: ഒരാഴ്ച മുമ്ബുവരെ ഇടക്കിടെ ലഭിച്ചിരുന്ന ശക്തമായ മഴയായിരുന്നു ജില്ലയിലെ കാലാവസ്ഥയെങ്കില്‍ ഇപ്പോള്‍ സാഹചര്യം ആകെ മാറി. പകല്‍ പുറത്തിറങ്ങിയാല്‍ പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. വേലിയേറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ തീരമേഖലകളില്‍ വേറെയും. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് സമീപജില്ലകളായ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്രയും എത്തിയില്ലെങ്കിലും തൊട്ടുപിന്നിലുണ്ട് എറണാകുളം. നിര്‍മാണ തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വെയിലേറ്റ് പണിയെടുക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
നഗരത്തിലേതിനെക്കാള് കൂടുതല്‍ ചൂട് ജില്ലയുടെ മറ്റ് പ്രദേശങ്ങളിലാണെന്നും കണക്കുകള്‍ വ്യകമാക്കുന്നു. തുടര്‍ച്ചയായുണ്ടായ ന്യൂനമര്ദത്തിലൂടെയും മറ്റും ജില്ലക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായ മഴ ലഭിച്ചിരുന്നു. തുലാവര്‍ഷം ദുര്‍ബലമായതോടെയാണ് പകല്‍ ചൂട് വര്‍ധിക്കുകയും രാത്രിയും പുലര്‍ച്ചയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറഞ്ഞു. വരും ദിവസങ്ങളിലും ഇതേ സാഹചര്യം തുടരും. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31വരെയുള്ള കാലയളവിലാണ് കേരളത്തില്‍ സാധാരണ തുലാവര്‍ഷ മഴ ലഭിക്കുന്നത്. ഡിസംബര്‍ ആദ്യ രണ്ടാഴ്ചക്കുശേഷം മഴ കുറയുന്നത് മുന്കാലങ്ങളിലുമുണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
എന്നാല്‍, ജില്ലയില്‍ ലഭിക്കേണ്ടതിനേക്കാള്‍ വളരെ കൂടുതല്‍ മഴ കഴിഞ്ഞ മാസങ്ങളിലും ഡിസംബര്‍ തുടക്കത്തിലുമായി ലഭിച്ചുകഴിഞ്ഞു. 512.6 മില്ലിമീറ്റര്‍ മഴയാണ് എറണാകുളത്ത് സാധാരണ ലഭിക്കേണ്ടത്. എന്നാല്‍, ഇത്തവണ 999.4 മില്ലിമീറ്റര്‍ മഴ ലഭിെച്ചന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഭീഷണിയില്ല.
ചൂടുകൂടുമ്ബോള് ശ്രദ്ധിക്കാം
നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളമായി വെള്ളം കുടിക്കുക. പകല്‍ പുറത്തിറങ്ങുന്നവര്‍ കുട ഉപയോഗിക്കുക
നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം. പോഷകസമൃദ്ധമായ ഭക്ഷണവും ധാരാളമായി പഴങ്ങളും കഴിക്കണം. ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പ്രഥമ ശുശ്രൂഷയും വൈദ്യസഹായവും തേടുക.

