Friday, December 26, 2025

ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. അറേബ്യന്‍ ഉപദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദം ശക്തമായതിനാല്‍ മസ്ക്കറ്റിലും സമീപപ്രദേശങ്ങളിലും കനത്ത മഴയുണ്ടാകും. പൊതു ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ അപകട മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

Related Articles

Latest Articles