Thursday, May 16, 2024
spot_img

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കനത്ത മഴ അനുഭവപ്പെടാൻ സാധ്യത. മഴ അതിശക്തമാക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം എന്നീ മൂന്ന് ദിവസങ്ങളിലാണ് നാല് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒരു സ്ഥലത്തും അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. 17, 18, 20 തീയതികളിൽ കേരളതീരത്ത് അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്.

നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ടാണ്. അതേസമയം, വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലും, കടലാക്രമണം തുടരുന്ന സാഹചര്യത്തിലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.

Related Articles

Latest Articles