Monday, April 29, 2024
spot_img

ഭോപ്പാൽ-ദില്ലി വന്ദേഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

ദില്ലി: ഭോപ്പാൽ-ദില്ലി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ കുർവെയ് കതോര സ്റ്റേഷന് സമീപത്തുവെച്ചാണ് ബാറ്ററിയിലെ തീപ്പൊരി കാരണം തീപിടിത്തമുണ്ടായത്.

ഭോപ്പാലിൽ നിന്ന് ദില്ലി നിസാമുദ്ദീനിലേക്ക് പോകുമ്പോൾ റാണി കമലാപതി സ്റ്റേഷനിൽ നിന്ന് (ഹബീബ്ഗഞ്ച്) പുറപ്പെട്ട ശേഷമായിരുന്നു 14ാം നമ്പർ കോച്ചിൽ തീപിടിത്തമുണ്ടായത്. തുടർന്ന് ട്രെയിൻ അടിയന്തരമായി നിർത്തുകയും അഗ്നിരക്ഷ സേനയെത്തി മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ച് തീയണക്കുകയും ചെയ്തു. ട്രെയിൻ യാത്രക്കാരിൽ ചിലർ തീ അണക്കാൻ ശ്രമിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles