Saturday, October 24, 2026

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തെ തുടർന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ചിലപ്പോൾ പ്രവചനാതീതമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നും മുന്നറിയിപ്പുണ്ട്. ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് കേരളത്തിൽ ലഭിക്കുന്ന മഴക്ക് കാരണം.

അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ കനക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒക്ടോബർ 14 മുതൽ 18 വരെ ഇടിമിന്നലിന് സാധ്യതയുണ്ട്.

Related Articles

Latest Articles