Thursday, September 24, 2026

മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് രജനിയെത്തും; ക​മ​ൽ​ഹാ​സ​നും ക്ഷ​ണം

ചെ​ന്നൈ: ന​രേ​ന്ദ്ര മോ​ദി​യു​ടെ ര​ണ്ടാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ സ്റ്റൈൽ മന്നൻ ര​ജ​നീ​കാന്തും പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം ര​ജ​നീ​കാ​ന്ത് സ്വീ​ക​രി​ച്ച​താ​യാ​ണ് സൂചന.

മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ ​പ​നീ​ർ​സെ​ൽ​വം എ​ന്നി​വരും ര​ജ​നിയോടൊപ്പം തമിഴ് നാട്ടിൽനിന്ന് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് എത്തും.‍

മ​ക്ക​ൾ നീ​തി​മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​നും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ക്ഷണമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്കേറ്റ ദയനീയ പാരാജയത്തിന്‍റെ പശ്ചാത്തലത്തിൽ അദ്ദേഹം ച​ട​ങ്ങി​നെ​ത്തു​മോ​യെ​ന്ന കാ​ര്യം വ്യക്തമല്ല.

Related Articles

Latest Articles