Tuesday, May 14, 2024
spot_img

രണ്ട് രൂപ ചാണകം മുതൽ വനിതകൾക്ക് സ്മാർട് ഫോണും മൂന്ന് വർഷത്തേക്ക് സൗജന്യ ഇന്റർനെറ്റും വരെ ! തെരഞ്ഞെടുപ്പിൽ ജനങ്ങളെ ചാക്കിലാക്കാൻ 5 വാഗ്ദാനങ്ങളുമായി രാജസ്ഥാൻ മുഖ്യന്ത്രി അശോക് ഗെലോട്ട്

ജയ്‌പൂർ : പടിവാതിക്കൽ എത്തി നിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളെ ചാക്കിലാക്കാൻ 5 വാഗ്ദാനങ്ങളുമായി രാജസ്ഥാൻ മുഖ്യന്ത്രി അശോക് ഗെലോട്ട്. രണ്ട് രൂപയ്ക്ക് ചാണകം, സർക്കാർ കോളജ് വിദ്യാർഥികൾക്ക് ലാപ്ടോപ് അല്ലെങ്കിൽ ടാബ്, പഴയ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ നിർമാണം, പ്രകൃതി ദുരന്തത്തിൽപ്പെടുന്നവർക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, ഒരു കോടി വനിതകൾക്ക് സ്മാർട് ഫോണും മൂന്ന് വർഷത്തേക്ക് സൗജന്യ ഇന്റർനെറ്റും എന്നിവയാണ് ഗെലോട്ടിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നത്. കൂടാതെ 1.05 കോടി കുടുംബങ്ങൾക്ക് പാചക വാതകം 500 രൂപയ്ക്ക് വിതരണം ചെയ്യുമെന്നും വനിതകൾ നയിക്കുന്ന കുടുംബങ്ങൾക്ക് തവണകളായി ഒരു വർഷം 10,000 രൂപ നൽകുമെന്നും വാഗ്ദാനമുണ്ട്. പ്രിയങ്ക ഗാന്ധി പങ്കെടുത്ത റാലിയിലായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപനം.

അതെസമയം സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾ ഒട്ടും തന്നെ സംതൃപതരല്ല എന്നാണ് ലഭിക്കുന്ന വിവരം. ക്രമസമാധാനം പാടെ തകർന്ന സംസ്ഥാനത്ത് അതിർത്തി തർക്കത്തിനിടെ യുവാവിനെ അയൽവാസി ട്രാക്ടർ കയറ്റിക്കൊന്നത് കഴിഞ്ഞ ദിവസമാണ്. ദളിതരും ആദിവാസികളും നിരന്തരം അക്രമത്തിനിരയാകുന്നത് ഇന്ന് പതിവ് സംഭവമായിട്ടുണ്ട്. മുഖ്യമന്ത്രിക്കസേര തന്നെ വിടുന്നില്ലെന്ന് ഗെഹ്‌ലോട്ട് പറഞ്ഞത് മുഖ്യമന്ത്രിക്കസേരയ്ക്കായി അവസരം പാർത്തിരിക്കുന്ന സച്ചിൻ പൈലറ്റിനെ അസ്വസ്ഥനാക്കിയിട്ടുണ്ട് എന്നാണ് വിവരം.

Related Articles

Latest Articles