death

ആത്മഹത്യ ശ്രമത്തിൽ നിന്ന് ബന്ധുക്കൾ രക്ഷിച്ചയാൾ അടുക്കളയിലെത്തി കഴുത്തറുത്ത് ജീവനൊടുക്കി

ആര്യനാട് : ആത്മഹത്യശ്രമത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിന് പിന്നാലെ, കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുത്തയാൾ മരിച്ചു. വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ പി.സുരേഷ് (49) ആണ് ജീവനൊടുക്കിയത്.
ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ വീടിന്റെ ജനലിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. ഇത് കണ്ട ബന്ധുക്കൾ മുണ്ട് അറുത്ത് രക്ഷപ്പെടുത്തി.

ഇതിന് പിന്നാലെ വൈകുന്നേരം ആറുമണിയോടെ അടുക്കളയിൽ കയറിയ ഇയാൾ കത്തികൊണ്ട് കഴുത്തറുക്കാൻ ശ്രമിച്ചു. ഇത് കണ്ട ബന്ധുക്കൾ കത്തി പിടിച്ചു വാങ്ങിയശേഷം ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. രാത്രി ഏഴുമണിയോടെ മരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

8 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

10 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

10 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

10 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

11 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

16 hours ago