Friday, May 3, 2024
spot_img

വിവാദ പ്രസ്താവനയുമായി മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍; ‘വിവാഹിതരാവാതെ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടിക്ക് തുല്യം’

ജയ്പൂര്‍: വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് നിരോധിക്കണമെന്നും അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള്‍ വെപ്പാട്ടികള്‍ക്കു തുല്യരാണെന്നും രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ മഹേഷ് ചന്ദ്ര ശര്‍മ്മ. മയിലുകള്‍ ഇണചേരില്ല, പകരം ഇണയുടെ കണ്ണുനീര്‍ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുകയെന്ന പ്രസ്താവന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹം നടത്തിയത് ഏറെ വിവാദമായിരുന്നു.

അത്തരം മൃഗതുല്യമായ ജീവിതം ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണ് എന്നും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ജസ്റ്റിസ് മഹേഷ് ചന്ദ്ര പറഞ്ഞു.

“അത്തരം ബന്ധങ്ങള്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് അത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നത്”, മഹേഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഗാർഹിക പീഡനത്തിനിരയാവുന്നതും അത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് നീതിനിഷേധിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു മഹേഷ് ചന്ദ്ര ശർമ്മയുടെ പരാമര്‍ശം

Related Articles

Latest Articles