Thursday, May 16, 2024
spot_img

വെറുംവാഗ്ദാനങ്ങൾ ഇല്ല, വികസനം നടപ്പാക്കാൻ നിർദേശങ്ങൾ വേണം!വട്ടിയൂർക്കാവിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി രാജീവ് ചന്ദ്രശേഖർ ! ജനങ്ങൾക്ക് നിർദ്ദേശങ്ങളും പരാതികളും അറിയിക്കാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരം: വട്ടിയൂർക്കാവിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവിന്റെ വളർച്ചയ്ക്കും സമഗ്ര പുരോഗതിയ്ക്കും എന്തൊക്കെ ചെയ്യാമെന്ന് ജനങ്ങൾക്കും നിർദ്ദേശിക്കാം. ഇതിനായി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ജനങ്ങൾക്ക് നിർദ്ദേശങ്ങളും പരാതികളും കമന്റുകളായി രേഖപ്പെടുത്താവുന്നതാണ്.

അതേസമയം, അദ്ധ്യാപകർക്ക് ഡിജിറ്റൽ മേഖലയിലും പ്രാവീണ്യവും നൈപുണ്യവും നേടുന്നതിനുള്ള പരിശീലനം നൽകണമെന്നാഭിപ്രായപ്പെട്ട് രാജീവ് ചന്ദ്രശേഖർ. സമകാലീന കാലത്ത് ബി.എഡ്, എം.എഡ് ഡിഗ്രികൾ കൊണ്ട് മാത്രം ഒരു അദ്ധ്യാപകന് പൂർണ്ണതയുണ്ടാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡപത്തിൻകടവ് കവലയിൽ നടന്ന യുവസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഡിജിറ്റൽ സാങ്കേതിക വിദ്യയിലും അദ്ധ്യാപകർ നൈപുണ്യം നേടേണ്ടത് ആവശ്യമാണ്. അതിനായി അവസരങ്ങൾ ഒരുക്കണമെന്നും അത്തരം അവസരങ്ങൾ ഉണ്ടാക്കേണ്ടത് ജയിച്ചു വരുന്നവരുടെ ഉത്തരവാദിത്തമാണ്. തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ തന്റെ പ്രാഥമിക പരിഗണനയിൽ യുവാക്കൾക്ക് വേണ്ടി തൊഴിൽ നൈപുണ്യ വികസന പദ്ധതികൾ ഉണ്ടാകും” എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Latest Articles