Thursday, May 23, 2024
spot_img

പയറ്റുവിള പൊറ്റയിൽ കോളനി സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ ! കുടിവെള്ളക്ഷാമത്തിന്റെ ബുദ്ധിമുട്ടുകൾ കോളനി എൻഡിഎ സ്ഥാനാർത്ഥിയോട് വിശദീകരിച്ച് കോളനി നിവാസികൾ; വിജയിച്ചാൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ പ്രദേശത്തും കുടിവെള്ളമെത്തിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ് !

ബാലരാമപുരം : പയറ്റുവിള പൊറ്റയിൽ കോളനി സന്ദർശിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. വേനൽക്കാലം കൊടുമ്പിരിക്കൊണ്ടതോടെ തങ്ങൾ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന്റെ ബുദ്ധിമുട്ടുകൾ കോളനി നിവാസികൾ അദ്ദേഹത്തോട് വിവരിച്ചു.കോളനി പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുഴൽ കിണർ ഉപയോഗശൂന്യമാണെന്നും ഇത് അടിയന്തിരമായി പ്രവർത്തന ക്ഷമമാക്കണമെന്നും പ്രദേശവാസികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. താൻ വിജയിച്ചാൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ പ്രദേശത്തും കുടിവെള്ളമെത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.

പൊറ്റയിൽ കോളനി സന്ദർശനത്തിന് ശേഷം ഐത്തിയൂർ വാർഡിലെത്തിയ അദ്ദേഹം തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ സംശയങ്ങൾക്ക് നിവാരണം നൽകി. വാർഡിൽ സംഘടിപ്പിച്ച കുടുംബ സംഗമ യോഗത്തിലാണ് സ്ത്രീകൾ സ്ഥാനാർത്ഥിയോട് സംശയങ്ങൾ ചോദിച്ചത്. സാങ്കേതിക തടസം പറഞ്ഞ് തൊഴിലുറപ്പ് വേതനം സംസ്ഥാന സർക്കാർ വൈകിപ്പിക്കുന്നതായി തൊഴിലുറപ്പ് തൊഴിലാളികൾ പരാതിപ്പെട്ടു. തൊഴിലുറപ്പ് ദിനം 150 ആക്കണമെന്നും ആവശ്യമുയർന്നു. തൊഴിലെടുക്കുന്ന സ്ഥലത്തെ ഫോട്ടോ കൾ അപ്ലോഡ് ചെയ്യുന്നതിലെ സാങ്കേതിക തടസമാണ് കൂടുതലും പരാതിയായി ഉയർന്നത്.

വാർഡ് മെമ്പർ സുനിത ഏര്യാ പ്രസിഡൻ്റ് ശ്രീകണ്ഠൻ, ജനറൽ സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു

Related Articles

Latest Articles