Monday, June 10, 2024
spot_img

ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക: സ്റ്റൈല്‍ മന്നന് പിറന്നാളാശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ71-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി സിനിമക്കിടെ ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോയും പങ്കുവെച്ചുകൊണ്ടാണ് മമ്മുട്ടി ആശംസയറിയിച്ചത്. രജനിയുടെ മനോഹരമായിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ആശംസ നേർന്നിരിക്കുന്നത്.

” ‘പ്രിയ രജനികാന്ത്, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു എല്ലായ്‌പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക” എന്നായിരുന്നു മമ്മൂട്ടി തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്.

” പ്രിയപ്പെട്ട രജനികാന്ത് സാറിന് ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾ വിനയത്തിന്റെ പ്രതിരൂപമാണ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി എപ്പോഴും പ്രാർത്ഥനകൾ.” എന്നായിരുന്നു മോഹൻലാൽ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്.

മലയാള സിനിമാ ലോകത്ത് നിന്നും നിരവധി താരങ്ങൾ ആശംസയറിച്ചിട്ടുണ്ട്. നിരവധി താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുമാണ് സോഷ്യല്‍ മീഡിയയിലൂടെ രജനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ്, ഡി ഇമ്മന്‍, സാക്ഷി അഗര്‍വാള്‍, ഹന്‍സിക, കലൈപ്പുലി എസ് താണു, പ്രേംജി അമരന്‍, ശിവകാര്‍ത്തികേയന്‍, വിഷ്‍ണു വിശാല്‍, സീനു രാമസാമി തുടങ്ങി നിരവധി പേര്‍ പ്രിയ സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്.

Related Articles

Latest Articles