തെന്നിന്ത്യയുടെ പ്രിയങ്കരനായ എസ്.പി. ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ഗാനം പുറത്ത് വിട്ട് അണ്ണാത്തെയുടെ അണിയറ പ്രവര്‍ത്തകര്‍. അദ്ദേഹം അന്തരിക്കും മുൻപ് രജനീകാന്തിന്റെ അണ്ണാത്തെയ്ക്ക് വേണ്ടിയാണ് പാടിയത്. ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പൂര്‍ത്തിയാകാത്തതിനാലാണ് എസ്പിബിയുടെ ശബ്ദത്തിലുള്ള ഈ ഗാനം പുറത്തുവിടാന്‍ താമസിച്ചതെന്നാണ് റിപ്പോർട്ട്. മാത്രമല്ല വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായിരിക്കുന്നത്.
അതേസമയം, നേരത്തെ തന്നെ എസ്പിബിയുടെ ശബ്ദത്തില്‍ നിന്നുള്ള ഊര്‍ജ്ജസ്വലമായ ഒരു ഗാനമായിരിക്കും ഇതെന്ന് സംഗീതസംവിധായകന്‍ ഇമ്മന്‍ പറഞ്ഞിരുന്നു. ഗാനത്തിന്റെ തെലുങ്ക് പതിപ്പ് നിര്‍മ്മിക്കാന്‍ തങ്ങള്‍ ആലോചിച്ചെങ്കിലും അത് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ ദീപാവലി ചിത്രമാണ് തിയറ്ററുകളില്‍ എത്തുന്നത്. നവംബർ 4-ന് ചിത്രം തിയറ്ററുകളിലെത്തും. നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ജാക്കി ഷ്‌റോഫ്, ജഗബതി ബാബു എന്നിവര്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്.

