Friday, October 2, 2026

ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി മുംബൈ കോടതി: പ്രതികൾ ഒക്ടോബർ 7 വരെ എൻസിബി കസ്റ്റഡിയിൽ

മും​ബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി മും​ബൈ കോ​ട​തി. ആ​ര്യ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി​യും കോ​ട​തി നീ​ട്ടി. ഇ​തോ​ടെ ഈ ​മാ​സം ഏ​ഴു​വ​രെ ആര്യൻ ഖാൻ ഉൾപ്പെടെയുള്ള എല്ലാ പ്രതികളും എ​ന്‍​സി​ബി ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും.

അതേസമയം ആര്യൻ ഖാനെതിരെ രാജ്യാന്തര ലഹരിബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വാട്‌സാപ്പ് ചാറ്റുകൾ ലഭിച്ചതായും ലഹരിമരുന്നുകള്‍ വന്‍തോതില്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതായി കണ്ടെത്തിയെന്നും എന്‍സിബി കോടതിയെ അറിയിച്ചിരുന്നു. നാ​ലു വ​ര്‍​ഷ​മാ​യി ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ര്യ​ന്‍ ഖാ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ആ​ര്യ​ന്‍ ഇ​ക്കാ​ര്യം തു​റ​ന്ന് സ​മ്മ​തി​ച്ച​ത്.

Related Articles

Latest Articles