Wednesday, May 29, 2024
spot_img

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുദ്ധക്കപ്പല്‍ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി


ദില്ലി: അതിര്‍ത്തിരക്ഷയ്ക്കുള്ള യുദ്ധക്കപ്പല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍. ഡല്‍ഹി രാംലീല മൈതാനത്തെ തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കാന്‍ ഐഎന്‍എസ് വിരാട് യുദ്ധക്കപ്പല്‍ നിര്‍ത്തിയിട്ട വേളയില്‍ അതൊരു ദിവസം രാജീവ് ഗാന്ധിക്കും കുടുംബത്തിനും ഒരു ദ്വീപിലേക്ക് അവധിക്കാലയാത്ര നടത്താന്‍ വിട്ടുകൊടുത്തു. ഐഎന്‍എസ് വിരാടിനെ ടാക്്‌സിയായി ഉപയോഗിച്ച ആദ്യ കുടുംബമാണ് രാജീവ് ഗാന്ധിയുടേത്.
പത്തുദിവസമാണ് അവധിക്കാലയാത്രയ്ക്കായി ഉപയോഗിച്ചത്. കുടുംബാംഗങ്ങളെ സ്വീകരിക്കാന്‍ കപ്പലയച്ചു. സോണിയുയടെ ബന്ധുക്കളും അതിലുണ്ടായിരുന്നു. വിദേശികളെ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ കയറ്റി ദേശസുരക്ഷ അവര്‍ ബലികഴിക്കുകയും ചെയ്തു. രാജീവും കുടുംബവും താമസിച്ച ദ്വീപില്‍ ഒരു സൗകര്യവുമുണ്ടായിരുന്നില്ല. അവര്‍ക്കായി ഇന്ത്യന്‍ നാവികസേനയ്ക്ക് എല്ലാം ചെയ്തുകൊടുക്കേണ്ടിവന്നു. ഇവിടെ ഒരു കുടുംബം ഒന്നാമതായെങ്കില്‍ രാജ്യസുരക്ഷ രണ്ടാമതായിപ്പോയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് കുടുംബാധിപത്യ പാര്‍ട്ടിയെന്നുമാത്രമല്ല, അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നവരും കുടുംബവാഴ്ചയാണ് നടപ്പാക്കുന്നത്. പഞ്ചാബിലും മധ്യപ്രദേശിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലുമൊക്കെ അതുകാണാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles