Saturday, May 18, 2024
spot_img

രാജീവ്‌ ഗാന്ധി വധക്കേസ്: പ്രതികൾ ഭീകരവാദികൾ,
പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പുന:പരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ. പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം

1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറു പ്രതികളെ വിട്ടയയ്ക്കാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

പ്രതികളായ നളിയും ഭർത്താവ് മുരുഗനും ഉൾപ്പെടെ ആറുപേർ ജയിൽ മോചിതരായി. കേസിൽ കേന്ദ്രസർക്കാരിന്റെ വാദം വിശദമായി കോടതി കെട്ടില്ലെന്നും ഹർജ്ജിയിൽ പറയുന്നു. വിട്ടയയ്ക്കപ്പെട്ട ആറുപേരിൽ 4 പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ വധിച്ച ഭീകരവാദികളാണ് ഇവരെന്നും കേന്ദ്രം നൽകിയ ഹർജിയിൽ പറയുന്നു.

Related Articles

Latest Articles