തിരുവനന്തപുരം: ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവ് നാളെ തലസ്ഥാനത്ത്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം എത്തുന്നത്.
രാവിലെ 6.30 യ്ക്ക് ഇടപ്പഴിഞ്ഞി ആര്‍ഡിആര്‍ ഹാളിലാണ് പരിപാടി. ആരോഗ്യ ഭാരതി, ക്രീഡാ ഭാരതി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ആദ്ധ്യാത്മിക-സാസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ അന്താരാഷ്ട്ര യോഗാ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയില്‍ സിനിമാതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ആദ്ധ്യാത്മിക സാംസ്‌കാരിക നായകര്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.

