Thursday, September 24, 2026

മാസപ്പിറവി കണ്ടു… കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

ഇസ്ലാം മതവിശ്വാസികൾക്ക് നാളെ മുതൽ വ്രതശുദ്ധിയുടെ നാളുകൾ. ഇന്ന് റമദാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും, തിരുവനന്തപുരം പൂവാറും വർക്കലയിലും മാസപ്പിറവി ദൃശ്യമായി . നാളെ റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് തങ്ങളും അറിയിച്ചു.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ ഇന്നായിരുന്നു റമദാൻ വ്രതം ആരംഭിച്ചത്. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നവ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നാളെയാണ് റമദാൻ ഒന്ന്

Related Articles

Latest Articles