Thursday, May 2, 2024
spot_img

രാമകൃഷ്ണ മിഷൻ ആഗോള ഉപാധ്യക്ഷനായി ഇനി സ്വാമി ഭജനാനന്ദ; ആഗോള സാരഥിയാകുന്ന മൂന്നാമത്തെ മലയാളി

തൃശൂർ: ശ്രീരാമ കൃഷ്ണമഠത്തിന്റെയും രാമകൃഷ്ണമിഷന്റെയും ആഗോള ഉപാധ്യക്ഷരിൽ ഒരാളായി സ്വാമി ഭജനാനന്ദ നിയുക്തനായി. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ആഗോള സാരഥിയാകുന്ന മൂന്നാമത്തെ മലയാളി കൂടിയാണദ്ദേഹം.

സ്വാമി ഭജനാനന്ദ ദാർശനികൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ്. മാത്രമല്ല അദ്ദേഹം “പ്രബുദ്ധഭാരത’ ഇംഗ്ലിഷ് മാസികയുടെ പത്രാധിപരായിരുന്നു. കൂടാതെ രാമകൃഷ്ണ മിഷൻ അസി. സെക്രട്ടറി, ട്രസ്‌റ്റി, ബേലൂർ മഠം ബ്രഹ്മചാരി പരിശീലന കേന്ദ്രം ആചാര്യൻ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ആലുവയിലാണ് ജനനം.

ശ്രീമൂല വിലാസം സ്കൂൾ, യൂണിവേഴ്സിറ്റി കോളജ്, വെള്ളായണി കാർഷിക കോളജ് എന്നിവിടങ്ങളിലായി രുന്നു അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. 1958 ൽ മന്ത്ര ദീക്ഷയും 1970 ൽ സന്യാസദീക്ഷയും സ്വീകരിച്ചു. മാത്രമല്ല ദ് ഗ്ലോറി ഓഫ് മൊണാസ്റ്റിക് ലൈഫ്, ദ് യൂത്ത് പവർ ആൻഡ് പവർ ഓഫ് ഐഡിയാസ് എന്നിവ ഉൾപ്പെടെ ഇംഗ്ലീഷിൽ 6 പുസ്തകങ്ങൾ സ്വാമി രചിച്ചിട്ടുണ്ട്.

Related Articles

Latest Articles