Saturday, May 18, 2024
spot_img

നിർമ്മിച്ച ശില്പിയുടെ പേരിൽത്തന്നെ അറിയപ്പെടുന്ന ക്ഷേത്രം..!! അതും നമ്മുടെഇന്ത്യയിൽ..!!

ശിൽപ്പിയുടെ കൈവെട്ടിയ ക്രൂരത പറയുന്ന താജ്മഹലിന്റെ ചരിത്രമല്ല

നിർമ്മാണത്തിലെ മികവിനെ തുടർന്ന് നിർമ്മിച്ച ശില്പിയുടെ പേരിൽ തന്നെ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ….?
എന്നാൽ അങ്ങനെയൊന്നുണ്ട് തെലുങ്കാനയിലെ രാമപ്പ ക്ഷേത്രം,
800 വർഷങ്ങൾക്ക് മുൻപ് ഭൂകമ്പ പ്രതിരോധ സാങ്കേതികവിദ്യയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം.
എത്ര കടുത്ത മഴയത്തും ഒരു തുള്ളി വെള്ളം പോലും 800 വർഷങ്ങളായിട്ടും ക്ഷേത്രത്തിനകത്തേക്ക് കയറാത്ത രീതിയിൽ ഉള്ള നിർമ്മാണ ചാതുര്യം.
മനുഷ്യന്റെ കുറഞ്ഞ കാഴ്ച ശേഷിക്കും താഴെയുള്ള പരിധിയിൽ സൂക്ഷ്മമായ കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ കേവലം ഒരു തൂൺ പോലും നിർമ്മാണ ചാതുരി മൂലം മനോഹരം.
ഈ ക്ഷേത്ര നിർമാണത്തിന് ഉപയോഗിച്ച കല്ലുകൾ വെള്ളത്തിലിട്ടാൽ പൊങ്ങി കിടക്കും.൮00 വർഷങ്ങൾക്ക് മുൻപ് കളിമണ്ണ് 1000 ഡിഗ്രിയിൽ ചൂടാക്കിയാണ് ഈ കൃത്രിമ കല്ലുകൾ നിർമ്മിച്ചത്. ഗ്യാസ്, പെട്രോൾ ,ഡീസൽ മറ്റ് സംവിധാനങ്ങൾ എന്നിവ ഇല്ലാത്ത അക്കാലത്ത് ഏതു സാങ്കേതിക വിദ്യ ആയിരിക്കും ആയിരം ഡിഗ്രിയിൽ ചൂടാക്കാൻ ഉപയോഗിച്ചത്.

ഈ രാജ്യത്ത് ജനിച്ചെങ്കിലും, വളച്ചൊടിക്കപ്പെട്ട ചരിത്രം പഠിക്കുന്ന നമ്മളിൽ എത്ര പേർക്ക് ഇക്കാര്യം അറിയും?

രുദ്രമ ദേവി എന്ന സിനിമ പലരും കണ്ടിട്ടുണ്ടാവും..

രുദ്രമദേവ മഹാരാജ എന്ന പുരുഷ നാമത്തിൽ അറിയപ്പെട്ട, കാകതീയ സാമ്രാജ്യത്തിലെ
രാജ്ഞിയായ റാണി രുദ്രമ ദേവിയുടെ പിതാവായ ഗണപതി ദേവൻ പണികഴിപ്പിച്ചതാണി ക്ഷേത്രം. ശില്പി രാമപ്പ.

പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതും വളച്ചൊടിക്കപ്പെട്ടതുമായ യഥാർത്ഥ ഭാരത ചരിത്രവും പൈതൃകവും നമ്മൾ അറിഞ്ഞിരിക്കണം. ഇനി ഈ ക്ഷേത്രത്തെക്കുറിച്ച് വിശദമാക്കാം

ഒരു ക്ഷേത്രം അറിയപ്പെടുക അവിടെ പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിന്റെ പേരിലായിരിക്കും. ദൈവത്തിന്റെ ഏതു അവതാരമാണോ അവിടത്തെ മൂര്‍ത്തി ആ പേരില്‍ തന്നെയായിരിക്കും ക്ഷേത്രവും കീര്‍ത്തിയാര്‍ജ്ജിക്കുക. എന്നാല്‍ ഒരു ക്ഷേത്രം പണിത ശില്‍പ്പിയുടെ പേരില്‍ ക്ഷേത്രം അറിയപ്പെടുക എന്നത് വിചിത്രമായ സംഭവമായിരിക്കും. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അങ്ങനെ ഒരു ക്ഷേത്രമുണ്ട്. അതാണ് തെലങ്കാനയിലെ വാറങ്കലിനടുത്ത് സ്ഥിതി ചെയ്യുന്ന രാമപ്പ ക്ഷേത്രം. രാമപ്പ എന്നാല്‍ ആ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയുടെ പേരല്ല. മറിച്ച് ക്ഷേത്രത്തിന്റെ ശില്‍പ്പിയുടെ പേരാണ്. മറ്റു ക്ഷേത്രങ്ങളിലെ വാസ്തുവിദ്യകളില്‍ നിന്നൊക്കെ വേറിട്ട ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തെലങ്കാനയിലെ 13-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ രാമപ്പ ക്ഷേത്രത്തിന് യുനസ്കോയുടെ ലോക പൈതൃക പദവി കിട്ടിയിരിക്കുകയാണ്‌. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ കഴിഞ്ഞ ദിവസം ചേർന്ന വെർച്വൽ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്.

തെലങ്കാനയിലെ ഈ രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ രാമപ്പ എന്ന ശിൽപിയുടെ പേരിൽ അറിയപ്പെടുന്നത്. ലോകത്തെ തന്നെ അപൂർവം ചില ക്ഷേത്രങ്ങൾ മാത്രമാണ് ശിൽപികളുടെ പേരിൽ അറിയപ്പെടുന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിർമിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്.

വാറങ്കലില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെ പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം കാകദീയ രാജവംശവുമായി ചേര്‍ന്നു നില്‍ക്കുന്ന. ഇവരുടെ തലസ്ഥാമായിരുന്നു വാറങ്കല്‍. കാകതിയ രാജാവായിരുന്ന ഗണപതി ദേവയുടെ കാലത്തായിരുന്നു രാമപ്പ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 1213 ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ശിവപ്രതിഷ്ഠായാണ്. ലിംഗേശ്വരന്‍ എന്നാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. രൂദ്രേശ്വരം ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഗണപതി ദേവ രാജാവിന്റെ സേനാധിപനായിരുന്ന രേചര്‍ല രുദ്രനായിരുന്നു രാജാവ് ക്ഷേത്രം നിര്‍മ്മിക്കാനുള്ള ചുമതല നല്‍കിയിരുന്നത്. ശില്‍പ്പിയായത് രാമപ്പ സ്ഥാപതിയും. 40 വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയായതെന്നും പറയപ്പെടുന്നു.

രാമപ്പ ക്ഷേത്രത്തിന്റെ വാസ്തുശാസ്ത്ര വിദ്യ ഇന്നും പലരും പഠനത്തിന് വിധേയമാക്കാറുണ്ട്. ഏറെ വിചിത്രമാണ് ഇവിടത്തെ വാസ്തുവിദ്യ. എത്ര വലിയ ഭൂകമ്പമുണ്ടായാലും ക്ഷേത്രത്തിന് ഒരു കേടുപാടും സംഭവിക്കില്ലത്രെ. കെട്ടിടം തകരാത്തവിധം മണലിട്ടുറപ്പിച്ച് അടിത്തറയാണ് ക്ഷേത്രത്തിനുള്ളത്. ഒരു കുഷന്‍ പോലെ ഇത് ക്ഷേത്രത്തെ സുരക്ഷിതമായി നിര്‍ത്തുന്നു എന്നതാണ് പ്രത്യേകത. സാന്റ് ബോക്‌സ് സാങ്കേതിക വിദ്യയെന്നാണ് ഇത് അറിയപ്പെടുന്നത്. ആറടി ഉയരത്തില്‍ നക്ഷത്രാകൃതിയിലുള്ള ഒരു അടിസ്ഥാനം കെട്ടി അതിന് മുകളിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

മറ്റൊരു വിചിത്ര കാര്യം ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ശിലകളുമായി ബന്ധപ്പെട്ടതാണ്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ച ശിലകള്‍ വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള ശിലകളാണ്. ഇതിന് വളരെ ഭാരം കുറവാണെങ്കിലും കെട്ടിടത്തിന് നല്ല ഉറപ്പു നല്‍കുന്നു. ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപയോഗിച്ച ഈ വിദ്യ ഇന്നും ഒരു കൗതുകമായി തന്നെ തുടരുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ബസാള്‍ട് സാന്റ് സ്റ്റോണ്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു.

ക്ഷേത്രത്തിന്റെ ഭിത്തിയില്‍ ധാരാളം കൊത്തുപണികള്‍ കാണാന്‍ സാധിക്കും. നൃത്തം ചെയ്യുന്ന രൂപങ്ങളും ആന അടക്കമുള്ള മൃഗങ്ങളുടെ രൂപവുമൊക്കെ ഈ കൊത്തുപണികളില്‍ ഉള്‍പ്പെടും. ഇവിടെ കൊത്തിവെച്ചിരിക്കുന്ന നൃത്തരൂപങ്ങളില്‍ നൃത്തശാസ്ത്ര കൃതിയിലെ നടനഭാവങ്ങള്‍ കാണാന്‍ കഴിയും.

തെലങ്കാനയിലെ വാറങ്കലില്‍ നിന്ന് 67 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലംപേട്ട ഗ്രാമത്തിലെ രാമപ്പ ക്ഷേത്രത്തിലെത്തിച്ചേരാം. ഹൈദരാബാദില്‍ നിന്ന് വാറങ്കലിലേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. ഇവിടെ നിന്ന് രാമപ്പ ക്ഷേത്രത്തിലേക്കും നേരിട്ട് ബസുകള്‍ ലഭിക്കും. ഹൈദരാബാദില്‍ നിന്ന് 209 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ശിവക്ഷേത്രമായതിനാല്‍ ശിവനുമായി ബന്ധപ്പെട്ട എല്ലാ പൂജകളും ഇവിടെ നടക്കാറുണ്ട്. ശിവരാത്രിയാണ് ഇവിടത്തെ പ്രധാന ഉത്സവം. ശിവരാത്രി ദിനത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ രാമപ്പ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്.

എന്തായാലും ഈ ക്ഷേത്രം പൈതൃക പട്ടികയിൽ ഇടം നേടിയത് രാജ്യത്തിനു അഭിമാനമായിരിക്കുകയാണ്. പ്രധാനമന്ത്രിയടക്കമുള്ളവർ സന്തോഷം പങ്കുവെച്ചിട്ടുമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles