Sunday, May 19, 2024
spot_img

ബലിക്കാക്കയ്ക്ക് പോലും പിഴ ചുമത്തി പിണറായി, ബലിക്കാക്ക ഞമ്മന്റെ കാക്ക ആയിരുന്നില്ല | OTTAPRADAKSHINAM

ഇന്ന് പിതൃസ്മരണയില്‍ ആയിരങ്ങള്‍ വീടുകളില്‍ ബലിതര്‍പ്പണം നടത്തുന്ന കാഴ്ചയാണ് ഓട്ടപ്രദക്ഷിണം ആദ്യമായി കണ്ടത്‌. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമുണ്ടായിരുന്നില്ല. എന്നാല്‍ ബലി തര്‍പ്പണത്തിന് ശേഷമുള്ള വഴിപാടുകള്‍ക്ക് ക്ഷേത്രങ്ങളില്‍ അവസരമുണ്ടായിരുന്നു.

വീടുകളില്‍ ബലി അര്‍പ്പിക്കണമെന്ന് അധികൃതര്‍ നേരത്തേ തന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്തായാലും തിരുവനന്തപുരം ശ്രീകാര്യത്ത്
ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് 2000 രൂപ പിഴ ഈടാക്കിയ പോലീസിന്റെ നടപടി വിവാദമായിരിക്കുകയാണ്. പത്തൊന്‍പതുകാരനും അമ്മയും സഞ്ചരിച്ച കാര്‍ സ്റ്റേഷനില്‍ എത്തിച്ച്‌ പോലീസ് പിഴ ഈടാക്കുകയായിരുന്നു. 2000 രൂപ പിഴ അടച്ചിട്ട് 500 രൂപയുടെ രസീത് നല്‍കി തിരിച്ചയക്കുകയാണ് പോലീസ് ചെയ്തത്. ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പോലീസെത്തി. രസീത് നല്‍കിയതില്‍ സംഭവിച്ച പിഴവാണ് എന്നായിരുന്നു പോലീസിന്റെ വിശദീകരണം അല്ലെങ്കിൽ ന്യായീകരണം.
എന്തായാലും കുറേ നാളുകളായി സാധാരണക്കാർക്ക് നേരെയുള്ള പോലീസിന്റെ അതിക്രമങ്ങൾ എന്നും ഓട്ടപ്രദക്ഷിണം കണ്ടുകൊണ്ടിരിക്കുകയാണ് നമ്മളെന്നും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പോലീസിന്റെ ഭാഗത്തു നിന്നുമുള്ള ഈയൊരു തട്ടിപ്പും വെട്ടിപ്പും ഒന്നും ഓട്ടപ്രദക്ഷിണത്തിനെ അത്ഭുതപ്പെടുത്തുന്നേയില്ല.

ഓട്ടപ്രദക്ഷിണം അടുത്തതായി കണ്ട കാഴ്ച
ഈശോ സിനിമയുടെ പേരിലുള്ള പുലിവാലുകളാണ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സംവിധായകന്‍ നാദിര്‍ഷ പറയുന്നത്. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ലെന്നും പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല നിര്‍മ്മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. മുന്‍പ് സമാന പേരുകളുമായി ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നൊക്കെയാണ് നാദിർഷ പറയുന്നത്. എന്തായാലും നല്ല ഒന്നാന്തരം പുലിവാലിൽ തന്നെയാണ് നാദിർഷ ചെന്ന് ചാടിയിരിക്കുന്നത്.

ഓട്ടപ്രദക്ഷിണം കണ്ട മറ്റൊരു കാഴ്ചയിലേക്ക് പോവുകയാണെങ്കിൽ ഒളിമ്ബിക്സ്‌ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടം കുറിച്ച ടോക്കിയോ ഒളിമ്ബിക്‌സിന് ഇന്ന് സമാപനം. ഒളിമ്ബിക്‌സ് സമാപന ചടങ്ങുകള്‍ ആരംഭിച്ചു. വെങ്കല മെഡല്‍ ജേതാവ് ചടങ്ങിനോടനുബന്ധിച്ച്‌ നടന്ന മാര്‍ച്ച്‌ പാസ്‌റ്റില്‍ ബജ്‌രംഗ് പൂനിയ ഇന്ത്യന്‍ പതാക വഹിച്ചു.

അടുത്തൊരു പ്രധാനപ്പെട്ട വാർത്തയിലേക്ക് പോവുകയാണെങ്കിൽ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും എന്നതാണ്. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുകയാണ്.

പദ്ധതി മുഖേന രാജ്യത്തെ 9.75 കാര്‍ഷിക കുടുംബങ്ങള്‍ക്കായി 19,500 കോടിരൂപയാണ് കൈമാറുന്നത്‌. ചടങ്ങില്‍ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

എന്തായാലും കിസാൻ സമ്മാൻ നിധി കൈപ്പറ്റി മോദിയെ തെറിവിളിച്ചു നടക്കുന്ന മോദി വിരുദ്ധ ടീംസ് നിങ്ങളുടെ നാട്ടിലും കാണും എന്ന് ഓട്ടപ്രദക്ഷിണത്തിന് ഉറപ്പുണ്ട്.

അടുത്തതായി ഓട്ടപ്രദക്ഷിണം ഇന്നത്തെ സംസ്ഥാനത്തെ കൊവിഡ്കണക്കുകൾ നോക്കുകയാണെങ്കിൽ സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. 93 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലയാളികളുടെ സ്വന്തം ഓണം ഇങ്ങ് എത്താറായി‌. നമ്മൾ ഓണം മനസ്സറിഞ്ഞ് ആഘോഷിച്ചിട്ടു തന്നെ വർഷങ്ങളായി. എന്തായാലും ഈ ഓണക്കാലം സാമൂഹിക അകലം പാലിച്ച് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായി ആഘോഷിക്കുക എന്നാണ് ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles