പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് രാം ചരണ്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലാണ് ഇപ്പോള്‍ നടക്കുന്നത്. RC 15 ചിത്രീകരണത്തിന് മുന്നോടിയായി രാജമുണ്ട്രി വിമാനത്താവളത്തില്‍ വച്ചാണ് രാം ചരണിനെ അടുത്തിടെ കണ്ടത്. ചിത്രത്തിന്റെ മറ്റൊരു ഷെഡ്യൂള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന.
എസ്.എസ്.രാജമൗലിക്കൊപ്പമുള്ള തന്റെ ചിത്രം RRR 2023ലെ ഓസ്‌കാറില്‍ ജനറല്‍ വിഭാഗത്തിന് കീഴില്‍ സമര്‍പ്പിച്ചതില്‍ രാം ചരണ്‍ തികച്ചും സന്തുഷ്ടനാണ്. ടീം പ്രചാരണത്തിനായി യുഎസിലേക്ക് പോകാനാണ് സാധ്യത.

