തിരുവനന്തപുരം:കേരളത്തിൽ നടക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത മാദ്ധ്യമ വേട്ടയാണെന്ന് തുറന്നടിച്ച് രമേശ് ചെന്നിത്തല.മാദ്ധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തത് സി പി എമ്മിന്റെ ഗുണ്ടായിസമാണെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. മാദ്ധ്യമവേട്ടയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും അഴിമതികളും പുറത്തുകൊണ്ടുവരുന്ന മാദ്ധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
മാദ്ധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന നടപടികള്‍ സ്വീകരിച്ചാല്‍ അവരെങ്ങനെ ജോലി ചെയ്യുമെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട ചെയ്യല്‍ അവരുടെ ഉത്തരവാദിത്തമാണെന്നും ആ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ കേസെടുക്കുന്നത് തെറ്റായ സമീപനമാണ് എന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാദ്ധ്യമ പ്രവർത്തകരോടുള്ള വെല്ലുവിളി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.

