Friday, December 26, 2025

ആരാധകർ കാത്തിരുന്ന ആലിയ-രണ്‍ബീര്‍ വിവാഹം ഏപ്രിലില്‍? സ്ഥിരീകരിച്ച്‌ രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ രൺബീർ കപൂറും ആലിയഭട്ടും ഒന്നിക്കുന്നു. വിവാഹിതരാകുന്നു എന്ന കാര്യം രണ്ബീർകപൂർ തന്നെയാണ് സ്ഥിതീകരിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘വിവാഹ തീയതി ഞാന്‍ പറയില്ല, പക്ഷേ ഉടന്‍ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നത്’- രണ്‍ബീര്‍ വ്യക്തമാക്കി.

ഏപ്രില്‍ മാസത്തില്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇതുവരെ തയാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല എന്നാണ് രണ്‍ബീറിന്റെ പിതൃസഹോദരി പറഞ്ഞത്.വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

2018ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ഇക്കാര്യം ആദ്യം ഇരുവരും നിഷേധിച്ചിരുന്നെങ്കിലും സോനം കപൂറിന്റെ വിവാഹത്തില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ താരങ്ങള്‍ അവരുടെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles