Sunday, May 26, 2024
spot_img

ഭർത്താവിന്റെ അഭിനയം കണ്ട് തീയേറ്ററിനുള്ളില്‍ ആര്‍പ്പുവിളിച്ച്‌ ഭാര്യ; രാം ചരണിന്റെ ഭാര്യയുടെ ആഹ്ളാദപ്രകടനം സോഷ്യൽമീഡിയയിൽ വൈറൽ

ഹൈദരാബാദ്: എസ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചലചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിച്ച്‌ റെക്കോഡ് കളക്ഷനോടെ ജൈത്രയാത്ര തുടരുകയാണ് മികച്ച പ്രതികരണമാണ് സിനിമമയ്‌ക്ക് ലഭിക്കുന്നത്.

അല്ലൂരി സീതാരാമരാജുവായി രാംചരണും,കൊമരി ഭീം ആയി ജൂനിയര്‍ എന്‍ടിആറും സിനിമയിൽ നിറഞ്ഞാടുകയാണ്. സിനിമയുടെ വിജയാഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഇപ്പോഴിതാ രാം ചരണിന്റെ ഭാര്യ ഉപാസന ചിത്രം കണ്ട് ആസ്വദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. തീയേറ്ററിലെ ആരാധകരുടെ ആഘോഷങ്ങള്‍ക്കിടയില്‍ ഉപാസന തന്റെ ഭര്‍ത്താവിന്റെ അഭിനയത്തില്‍ ആവേശഭരിതയാവുന്നത് കാണാം.ആരാധകര്‍ കീറിയെറിഞ്ഞ കടലാസു കഷ്ണങ്ങള്‍ നിലത്തുനിന്നും എടുത്ത് വീണ്ടും ആഹ്ലാദ പ്രകടനം നടത്തുകയാണ് ഉപാസന.

Related Articles

Latest Articles