Saturday, May 18, 2024
spot_img

രഞ്ജി ട്രോഫി: കേരളത്തിനെ സച്ചിന്‍ നയിക്കും; ടീമില്‍ സര്‍പ്രൈസ് താരം; തകർപ്പൻ ടീമിനെ അറിയാം

തിരുവനന്തപുരം: 2021-22 സീസണിലേക്കുള്ള രഞ്ജി ട്രോഫി (Ranji Trophy) കേരള ടീമിനെ പ്രഖ്യാപിച്ചു. 24 അംഗ ടീമിനെ ആണ് കെ സി എ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ താരം ശ്രീശാന്ത് രഞ്ജി ടീമിൽ ഇടം നേടി. 9 വർഷങ്ങൾക്ക് ശേഷമാണ് ശ്രീശാന്ത് ടീമിൽ എത്തുന്നത്. കേരളത്തെ സച്ചിൻ ബേബി ആണ് നയിക്കുന്നത്. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാവും ശ്രീശാന്ത് രഞ്ജി കളിക്കുക. കഴിഞ്ഞ സീസണിൽ വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റുകളിൽ കളിച്ച ശ്രീശാന്തിന് രഞ്ജി ടീമിൽ ഇടം ലഭിച്ചിരുന്നില്ല.

രഞ്ജി ട്രോഫിയുടെ അടുത്ത സീസണില്‍ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. 2022 ജനുവരി 13 മുതല്‍ വിദര്‍ഭയുമായിട്ടാണ് കേരളത്തിന്റെ ആദ്യത്തെ മല്‍സരം. ജനുവരി 20നാരംഭിക്കുന്ന രണ്ടാമങ്കത്തില്‍ കേരളം കരുത്തരായ ബംഗാളുമായും കൊമ്പുകോര്‍ക്കും. ജനുവരി 27 മുതല്‍ 30 വരെ രാജസ്ഥാന്‍, ഫെബ്രുവരി മൂന്ന് മുതല്‍ ആറു വരെ ത്രിപുര, ഫെബ്രുവരി 10 മുതല്‍ 13 വരെ ഹരിയാന എന്നിവരുമായിട്ടാണ് കേരളത്തിന്റെ ശേഷിച്ച ഗ്രൂപ്പ് മല്‍സരങ്ങള്‍.

സാധ്യത ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി. രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം.ഡി. നിഥീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം. അരുണ്‍, വൈശാഖ് ചന്ദ്രന്‍.

Related Articles

Latest Articles