Friday, September 25, 2026

കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്ന് കണ്ടെത്തി: തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്ന് കണ്ടെത്തി. കുട്ടി ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. മൊറാദാബാദിലാണ് സംഭവം.

നാലുദിവസം മുമ്പ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡിസംബര്‍ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. അന്ന് വൈകിട്ട് തന്നെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുള്ള കരിമ്പ് വയലിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായും അതില്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞതായും പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വിദ്യ സാഗര്‍ മിശ്ര പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles