Saturday, December 13, 2025

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്‍; സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് എംജി ശ്രീകുമാര്‍

തിരുവനന്തപുരം: തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകും. എംജി ശ്രീകുമാര്‍ സംഗീത നാടകനാടക അക്കാദമി ചെയര്‍മാനാകും. സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും.

നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കമലിന്‍റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ തീരുമാനിച്ചത്. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കെ.പി.എസി ലളിതയാണ് നിലവിൽ സം​ഗീത നാടക അക്കാദമി ചെയർപേഴ്സൺ. ഇവരുടെ കാലാവധി പൂർത്തിയാകുന്നതോടെ എം ജി ശ്രീകുമാർ ചുമതലയേൽക്കും. ഇതാദ്യമായാണ് ഇരുവരും സർക്കാരിന്‍റെ കീഴിൽ പദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോർത്ത് സീറ്റിൽ ആദ്യം രഞ്ജിത്തിനെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് തോട്ടത്തില്‍ രവീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

Related Articles

Latest Articles