വാഷിംഗ്ടൺ: ടെക്‌സസിൽ ജൂതരെ ബന്ദിയാക്കിയ ഭീകരന് (Texas Attack) ആയുധം നൽകിയ ആളെ പിടികൂടി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. ജൂതപള്ളിയിൽ വിശ്വാസികളെ ബന്ദിയാക്കിയ ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസൽ അക്ര എന്ന ഭീകരന് ആയുധം എത്തിച്ചു നൽകിയ ഹെന്റി മൈക്കിൾ വില്ല്യമെന്ന 32 വയസ്സുകാരനാണ് പിടിയിലായത്
അമേരിക്കയിലെ റെനേ എച്ച ടോലിവറെന്ന മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കി. പ്രതി കുറ്റം സമ്മതിച്ചു എന്നാണ് എഫ്.ബി.ഐ അറിയിച്ചത്. ടെക്‌സസിലെ കോളീവില്ലേയിലെ ജൂതപള്ളിയിലാണ് ഈ മാസം 15-ാം തീയതി അക്രമി നാലുപേരെ ബന്ദികളിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെ തുടർന്ന് അമേരിക്കയിലുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. അക്രം ഫൈസലിന്റെ ഫോൺ രേഖകൾ പരിശോധിച്ചാണ് വില്യമിലേക്ക് പോലീസ് എത്തിപ്പെട്ടത്. അതേസമയം വിശ്വാസികളെ ബന്ദിയാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഫൈസലിനെ കമാൻഡോകൾ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

