Sunday, November 1, 2026

സ്റ്റുഡന്റ് പോലീസിന് ഹിജാബ് വേണ്ട; യൂണിഫോമില്‍ മതവേഷം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് യൂണിഫോമില്‍ മതവേഷം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ (Hijab In Student Police). യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം പ്രവണത മതേതര സ്വഭാവം തകര്‍ക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് കുറ്റ്യാടിയിലെ ഒരു വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ വിഷയത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. അതിനുപിന്നാലെയാണ് സർക്കാർ ഇപ്പോൾ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റുഡന്റ് പോലീസ് യൂണിഫോമില്‍ മതവേഷം അനുവദിക്കുന്നത് മതേതര സ്വഭാവം തകര്‍ക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സർക്കാർ നിലപാട് അറിയിച്ചത്.

Related Articles

Latest Articles