Friday, April 26, 2024
spot_img

നാലു വയസ്സുകാരിക്ക് നേരെ പീഡനശ്രമം; കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതിയായ വൈദികന്‍ മുങ്ങി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊച്ചി : ആലുവയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്ത് പൊലീസ്. വരാപ്പുഴ സ്വദേശി ഫാ. സിബിയ്ക്ക് എതിരെയാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മരട് പള്ളി വികാരിയായ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

നാല് വയസ്സുകാരിയെയാണ് വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പീഡന ശ്രമം അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൌസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. മരട് പള്ളിയിലെ വികാരിയാണ് സിബി. ഒളിവില്‍ പോയ വൈദികനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles