Monday, May 6, 2024
spot_img

ഇന്നും ഉത്തരമില്ലാത്ത ദുരൂഹ മരണ പരമ്പരകൾ എല്ലാറ്റിലും ഒരേയൊരു സാമ്യം മാത്രം | MYSTERIOUS DEATH

ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രി ആയിരിക്കെ പാകിസ്താനുമായുള്ള യുദ്ധം വിജയത്തോടെ ഭാരതം അവസാനിപ്പിച്ചത് 1965 സെപ്റ്റംബർ 23ന് ആയിരുന്നൂ.

അണുവായുധത്തിന് ആദ്യം എതിരായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി ആണവായുധത്തിന്റെ ആവശ്യകത മനസിലാക്കി ഹോമി ജെ ഭാഭക്ക് അതിനായുള്ള നിർദേശം കൊടുത്ത ശേഷം താഷ്കന്റ് കരാർ ഒപ്പിടാൻ റഷ്യയിലേക്ക് പോയി.

കരാർ ഒപ്പിടാൻ പോയ ശാസ്ത്രി ജി തിരികെ വന്നത് 1966 ജനുവരി 12 ന് ശരീരമാകെ നീലിച്ചു വിഷം ഉള്ളിൽ ചെന്ന് മരിച്ച അവസ്ഥയിൽ……..!!!
അന്ന് അദ്ദേഹത്തിൻ്റെ പ്രായം വെറും 62 വയസ്…… !!!

ശാസ്ത്രിജിയുടെ മരണത്തിനു കൃത്യം പന്ത്രണ്ടാം ദിവസം ആണവായുധത്തിന്റെ പിതാവ് എന്നറിയപ്പെട്ട ഹോമി ജെ ഭാഭാ ജനീവയിലേക്കുള്ള യാത്രക്കിടെ മോണ്ട് ബ്ലാങ്കിൽ എയർ ഇന്ത്യ വിമാനം തകർന്നു മരിക്കുന്നു……!!!
അന്ന് അദ്ദേഹത്തിൻ്റെ പ്രായം വെറും 56 വയസ്സ്…….!!!

ഹോമി ജെ ഭാഭാ സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ട് സ്വയം തകർന്നത് ആണെങ്കിൽ രണ്ട് കിലോമീറ്റർ ദൂരത്ത് നിന്നും വിമാന അവശിഷ്ടങ്ങൾ ലഭിക്കില്ല എന്നും, അതൊരു മിസൈൽ ആക്രമണത്തിൽ മാത്രമേ സാധിക്കൂ എന്നും അവശിഷ്ടങ്ങൾ ശേഖരിച്ചു പഠനം നടത്തിയ ഡാനിയൽ ആച്ചേ എന്ന സ്വീഡിഷ് വൈമാനിക നിരീക്ഷക പര്യവേഷകൻ കണ്ടെത്തുകയും അദ്ദേഹം ശേഖരിച്ച അവശിഷ്ടങ്ങൾ ഇന്ത്യൻ സർക്കാരിന് കൈമാറാൻ തയ്യാർ ആണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിന് ഭീമമായ കാർഗോ ഷിപ്പിംഗ് ചാർജ് വരുമെന്ന് പറഞ്ഞ് അന്നത്തെ ഭാരതസർക്കാർ അന്നത് സ്വീകരിക്കാൻ തയ്യാറായില്ല.

ഹോമി ജെ ഭാഭയുടെ മരണശേഷം ദി ഗ്രെറ്റ് വിക്രം സാരാഭായി ഇന്ത്യൻ ന്യൂക്ലിയർ പരീക്ഷണങ്ങളുടെ ചുമതല ഏറ്റെടുത്ത മുന്നോട്ട് പോകുന്നതിനിടെ 1971 ഡിസംബർ 30ന് തിരുവനന്തപുരത്ത് ഒരു പ്രധാനപ്പെട്ട മീറ്റിങ്ങിൽ പങ്കെടുക്കാൻ വന്ന ദിവസം ഹോട്ടലിൽ ഉറങ്ങി കിടക്കുമ്പോൾ മരണമടഞ്ഞു……..!!!
അന്ന് അദ്ദേഹത്തിൻ്റെ പ്രായം വെറും 52 വയസ്…….!!!

1️⃣ലോകനാഥൻ മഹാലിംഗം 48 വയസ്സ്, സ്ഥിരമായി പ്രഭാത നടത്തം പതിവുള്ള മനുഷ്യൻ ആണ്. 2009ജൂൺ മാസം പതിവ് നടത്തത്തിന് പോയ ആള് തിരിച് വന്നില്ല. 5 ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തി. ഡിഎൻ‌എ പരിശോധനകൾ വേണം എന്ന് ആവശ്യം ശക്തമാകുന്നതിന് മുൻപേ മൃതദേഹം സംസ്ക്കരിച്ചു.

2️⃣എം പദ്മനാഭൻ അയ്യർ 48 വയസ്സ്ഫെബ്രുവരി 2010 ന് തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യ ഫോറൻസിക് റിപ്പോർട്ടിൽ സംശയകരമായ പല കാരണങ്ങളും കണ്ടെത്തി എങ്കിലും സ്വാഭാവിക മരണം എന്ന് കണ്ടെത്തി 2012 ഇൽ കേസ് എഴുതി തള്ളി.

3️⃣കെ കെ ജോഷ് 34 വയസ്സ്
4️⃣അഭിഷ് ശിവം 33 വയസ്സ്
മിടുക്കരായ ചെറുപ്പക്കാർ. വിശാഖ് നേവൽ യാർഡിനടുത്തുള്ള പെൻഡുരുതിയിൽ മരിച്ചു കിടക്കുന്നത് റെയിൽവേ തൊഴിലാളികൾ കണ്ടെത്തി.ട്രെയിൻ ഇടിച്ചാണ് മരണം എന്ന് ആദ്യ റിപ്പോർട്ട്‌. പക്ഷെ അതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല. പിന്നീട് വിഷം ഉള്ളിൽ ചെന്നാണ് മരണ കാരണം എന്ന് മനസിലായി. കേസ് മുന്നോട്ട് പോയില്ല.

5️⃣മുഹമ്മദ് മുസ്തഫ
2012 ൽ ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തുമ്പോൾ അദ്ദേഹത്തിന് പ്രായം 24 . പ്രത്യക്ഷ അന്വേഷണത്തിൽ സ്വന്തം കൈത്തണ്ട മുറിച്ചു എന്ന് കണ്ടെത്തി.ആത്മഹത്യ കുറിപ്പ് പോലെ ഒന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.അതിൽ പക്ഷെ ആത്മഹത്യ ചെയ്യാൻ ആയിട്ട് ഒന്നും തന്നെ എഴുതിയിട്ടും ഇല്ല. കേസ് മുന്നോട്ട് പോയില്ല

6️⃣ഉമാംഗ് സിംഗ്
7️⃣പാർത്ത പ്രതിം ബാഗ്
2009 ഡിസംബറിൽ ഉണ്ടായ തീപിടുത്തത്തിൽ ഇരുവരെയും മരണപെട്ടു . ഈ കേസിലെ കൗതുകം എന്ത് എന്ന് വെച്ചാൽ മുറിയിൽ തീ പിടിപ്പിക്കുന്ന വസ്തുക്കൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് ഫോറൻസിക് റിപ്പോർട്ട്‌.

8️⃣ടൈറ്റസ് പൽ
ട്രോംബെയിലെ കാമ്പസ് വസതിയിൽ വെന്റിലേറ്ററുകളിൽ നിന്ന് തൂങ്ങിമരിച്ച നിലയിൽകണ്ടെത്തി. അപ്പോൾ പ്രായം വെറും 27 വയസ്സ്. .സംശയാസ്പദവും പ്രത്യക്ഷവുമായ പല തെളിവുകളും ഉണ്ടായിരുന്നു എങ്കിലും ആത്മഹത്യ വളരെ വലിയ കോളിളക്കങ്ങൾ സൃഷ്ട്ടിച്ചു എങ്കിലും ഒരു ഫലവും ഉണ്ടായില്ല. ആ കേസും ഫയലിൽ തന്നെ.

9️⃣ഉമാ റാവു
2011 ൽ അവളുടെ വീട്ടിൽ നിന്ന് തന്നെ മരിച്ച നിലയിൽ കണ്ടെത്തുന്നു. മരണകാരണം ആത്മഹത്യയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവളുടെ കുടുംബവും സഹപ്രവർത്തകരും ഇന്നും വിശ്വസിച്ചിട്ടിലല്ല.കാരണം പോലീസ് റിപ്പോർട്ടിൽ വിഷാദരോഗതിന് അടിമ എന്നും മുൻപും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടന്നും ആണ് പോലീസ് റിപ്പോർട്ട്‌. അവരുടെകുടുംബം അത് പൂർണമായി തള്ളി കളഞ്ഞു.

1️⃣0️⃣ഡാലിയ നായക്
2009 ൽ ഗുരുതരമായി ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ പരിശോധനയിൽ മെർക്കുറിക് ക്ലോറൈഡ് കഴിച്ചതായി തെളിഞ്ഞു. അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. അപ്പോൾ പ്രായം 35 വയസ്സ്.

1️⃣1️⃣തിരുമല പ്രസാദ് തെങ്ക
രാജാ രാമന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ ജോലി ചെയുമ്പോൾ 30 വയസ് പആണ് പ്രായം. 2010 ൽ ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്തതിന്റെ കാരണം പരാമർശിക്കുന്ന ഒരു കുറിപ്പും മരിച്ച ഇടതു നിന്ന് കണ്ടെത്തിയിരുന്നു.

????എന്ത് കൊണ്ട് ഈ അസ്വാഭാവിക മരണങ്ങൾ ഒന്നും തെളിയിക്കപെട്ടില്ല….?
????എന്ത് ആണ് ഇവർ തമ്മിൽ ഉള്ള ബന്ധം….?
????എന്ത് കൊണ്ട് അതിസമര്ഥമായി ഈ കേസുകൾ തേഞ്ഞു മാഞ്ഞു പോയി…….?
????എന്ത് കൊണ്ട് ഇതിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ വന്നിട്ടില്ല…..?

ഇത്തരത്തിൽ ഈ മരണങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾ നിരവധി ആണ്.

Related Articles

Latest Articles