കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. സംഭവത്തിൽ ബായാര്‍ ബേരിപ്പദവിലെ ജനാര്‍ദനനെ പൊലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ ആണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പെണ്‍കുട്ടി ബഹളംവെച്ചതോടെ ഓടിരക്ഷപ്പെടുകയുമായിരുന്നു.
പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. 44 കാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

