ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 15 ദിവസം കൊണ്ട് വാദം പൂര്‍ത്തിയാക്കി. പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ അരാറിയയിലെ പ്രത്യേക പോക്‌സോ അതിവേഗ കോടതി. 48കാരനായ മുഹമ്മദ് മേജര്‍ ആണ് കേസിലെ പ്രതി.
കുറ്റപത്രം സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ കേസിൽ വിധി പറഞ്ഞു. വധശിക്ഷ കൂടാതെ 10,000 രൂപ പിഴയും 10ലക്ഷം രൂപ കുട്ടിയ്ക്ക് നല്‍കണമെന്നും സ്‌പെഷ്യല്‍ ജഡ്ജ് ശശികാന്ത് റായ് വിധിച്ചു. 2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ജനുവരി 12ന് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. 20ന് കേസ് പരിഗണിച്ച കോടതി 22ന് പ്രതിയ്ക്ക് എതിരായ കുറ്റങ്ങള്‍ ചുമത്തി. 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 27ന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

