Monday, May 6, 2024
spot_img

വിവാഹത്തിന് സമ്മതം വാങ്ങി വരാമെന്ന് പറഞ്ഞ് പോയ കാമുകന്‍ തിരിച്ചെത്തിയില്ല; യുവാവിന്റെ വീടിനു മുൻപിൽ സമരം ചെയ്ത് പെണ്‍കുട്ടി

മലപ്പുറം: വിവാഹ വാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ച്‌ കടന്നുകളഞ്ഞെന്ന് ആരോപിച്ച്‌ യുവാവിന്റെ വീടിന് മുന്നില്‍ സമരം ചെയ്ത് പെണ്‍കുട്ടി.മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ചെന്നൈയിൽവച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.മൂന്നു ദിവസമായി യുവാവിന്റെ വീടിന് മുന്നില്‍ സമരം ചെയ്യുകയാണ് പഴനി സ്വദേശിയായ പെണ്‍കുട്ടി

ചെന്നൈയിൽ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് പെൺകുട്ടി. പഠനാവശ്യവുമായി ബന്ധപ്പെട്ടാണ് യുവാവ് ബാങ്കിലെത്തുന്നത്. തുടർന്ന് പ്രണയത്തിലാകുകയും മാസങ്ങളോളം ഒരുമിച്ച്‌ താമസിക്കുകയും ചെയ്തു.ശേഷം കുടുംബത്തിന്റെ സമ്മതം വാങ്ങി വരാമെന്ന് പറഞ്ഞ് മലപ്പുറത്തേക്ക് പോയ യുവാവ് തിരിച്ചെത്തിയില്ല.

യുവാവിനെ കാണാതായതോടെയാണ് പെണ്‍കുട്ടി മഞ്ചേരിയിലേക്ക് തിരിച്ചത്.പെൺകുട്ടി സമരം ആരംഭിച്ചതോടെ യുവാവിന്റെ കുടുംബം വീട്ടില്‍ നിന്ന് മുങ്ങി. പെണ്‍കുട്ടിയെ പൊലീസ് മഞ്ചേരി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മൊഴിയെടുത്തു.പീഡനം നടന്നത് ചെന്നൈയില്‍ ആയതിനാല്‍ തമിഴ്നാട് പൊലീസാണ് കേസന്വേഷിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു

Related Articles

Latest Articles