ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര 12ന് നടക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രഥയാത്ര ഭക്തരെ പ്രവേശിപ്പിക്കാതെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞ വര്‍ഷത്തെ പോലെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചടങ്ങുകൾ നടത്തുന്നത്.
എന്നാൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയവര്‍ക്കും, രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും മാത്രമെ രഥം വലിക്കാൻ അനുവദിക്കുകയുള്ളു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ജൂലൈ 12ന് രഥയാത്ര നടത്താൻ തീരുമാനിച്ചത്. 1000 പോലീസുകാരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വിന്യസിച്ചിരിക്കുന്നത്. രഥം വലിക്കുന്നതിനായി 3000 പേര്‍ക്കും 1000 ക്ഷേത്ര ഭാരവാഹികള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം. ഭക്തർക്കായി വിവിധ ചാനലുകളിൽ തൽത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

12-ാം നൂറ്റാണ്ടിലെ ക്ഷേത്രം എന്ന നിലയ്ക്ക് ലോക പ്രസിദ്ധമാണ് പുരി ജഗന്നാഥ ക്ഷേത്രം. മേയ് അഞ്ചുമുതലാണ് ക്ഷേത്രം കോവിഡ് മൂലം ക്ഷേത്രം അടച്ചിട്ടത്. അധികാരികള്‍ക്ക് പോലും ക്ഷേത്രത്തില്‍ കടക്കുന്നതിന് വിലക്കുണ്ടായിരുന്നു.എന്നാല്‍ ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളായ ചന്ദന്‍ യാത്ര, സ്‌നാന്‍ യാത്ര, രഥ യാത്ര എന്നിവയെല്ലാം കൃത്യമായി നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ജഗന്നാഥൻ, ബാലഭദ്ര, ദേവി സുഭദ്ര എന്നീ ദേവന്മാരുടെ ദേവ സ്‌നാനവും രഥയാത്രയുമാണ് പ്രധാന ചടങ്ങ്. കഴിഞ്ഞ വർഷം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ദേവ സ്‌നാന രഥയാത്ര സുപ്രീം കോടതി വിലക്കിയിരുന്നു. ചരിത്രത്തിൽ 284 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് അന്ന് രഥയാത്ര മുടങ്ങിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

