Monday, October 5, 2026

രതീഷ് സി.നായര്‍ക്ക് റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ബഹുമതി

റഷ്യയുടെ ഓണററി കോൺസുലും, റഷ്യൻ കൾച്ചറൽ സെന്‍റർ ഡയറക്ടറുമായ രതീഷ് സി.നായര്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മെഡല്‍ ഓഫ് കോ-ഓപ്പറേഷന്‍ മിനിസ്ട്രി ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടര്‍ ഈഗര്‍ കപിരിന്‍ സമ്മാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവിവ് നേരത്തെ വിദേശകാര്യമന്ത്രി സെര്‍ഗെ ലാവ്റോവ് ഒപ്പിട്ടിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതില്‍ രതീഷ് സി.നായര്‍ വലിയ സംഭാവന നല്‍കുന്നതായി ഈഗര്‍ കപിരിന്‍ പറഞ്ഞു. റഷ്യന്‍ സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ കൂടിയായ രതീഷ് സി.നായര്‍ 2008 ലാണ് റഷ്യയുടെ ഓണററി കോണ്‍സുലാകുന്നത്.
റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, പുഷ്കിന്‍ മെഡല്‍ എന്നിവയും വിദേശകാര്യ മന്ത്രാലയത്തിന്‍റെ രണ്ട് മെഡലുകളും സാംസ്കാരിക വകുപ്പ് മന്ത്രാലയത്തിന്‍റെ ദസ്തയേവ്സ്കി മെഡലും ലഭിച്ചിട്ടുണ്ട്. മോസ്കോയില്‍ നടന്ന ചടങ്ങില്‍ റഷ്യൻ ജോഗ്രഫിക്കൽ സൊസൈറ്റി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇലിയ ഗൂരൊവ്, ഫെഡറല്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഉപമേധാവി ദ്മിത്രി പലിക്കാനോവ് എന്നിവര്‍ സംബന്ധിച്ചു.1845-ല്‍ സ്ഥാപിതമായ റഷ്യന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യന്‍ സെന്‍റര്‍ ചെയര്‍മാന്‍ കൂടിയാണ് രതീഷ് സി.നായര്‍.

Related Articles

Latest Articles