Friday, May 10, 2024
spot_img

സമൂഹ മാധ്യമങ്ങളിലെ ദുരുപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും ; അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയ്ക്കു വിധേയമെന്നും രവിശങ്കര്‍ പ്രസാദ് |Ravishankar prasad

ദില്ലി :ട്വിറ്റര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ദുരുപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ്. വ്യാജ വാര്‍ത്തകള്‍ നല്‍കി സംഘര്‍ഷത്തിന് എണ്ണ പകരുന്നതിന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. ബിസിനസ് നടത്തുന്നതിനും പണം സമ്പാദിക്കുന്നതിനും അവകാശമുണ്ട്. എന്നാല്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. നവമാധ്യമങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നു. അത് സാധാരണക്കാരെ ശക്തിപ്പെടുത്തുന്ന മാധ്യമമാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ നവമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ വ്യാജവാര്‍ത്ത പരത്താന്‍ അവ ദുരുപയോഗിച്ചാല്‍ നടപടിയുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്നും മന്ത്രി പറഞ്ഞു.ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ

റിപബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയതാണ് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. 1300 ഓളം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ട്വിറ്റര്‍ അംഗീകരിച്ചിരുന്നില്ല. അമേരിക്കയിൽ ക്യാപിറ്റോള്‍ സംഘര്‍ഷത്തിലും ചെങ്കോട്ട സംഘര്‍ഷത്തിലും ട്വിറ്ററിന് രണ്ട് നിലപാട് ആണെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു.ഇരട്ടത്താപ്പ് ഇന്ത്യയിൽ അനുവദിക്കില്ല .

Related Articles

Latest Articles