Sunday, May 12, 2024
spot_img

സഖ്യസര്‍ക്കാരിന് വെല്ലുവിളിയുമായി കര്‍ണാടകയില്‍ വിമത നീക്കങ്ങള്‍ സജീവം

ബെംഗളൂരു: കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരിന് വെല്ലുവിളിയുയര്‍ത്തി കര്‍ണാടകയില്‍ വിമത നീക്കങ്ങള്‍ സജീവമാകുന്നു. ആനന്ദ് സിംഗിനും രമേഷ് ജാര്‍ക്കിഹോളിക്കും പിന്നാലെ കൂടുതല്‍ പേര്‍ രാജിവച്ചേക്കുമെന്നാണു സൂചന. എന്നാല്‍ സഖ്യസര്‍ക്കാര്‍ അസ്ഥിരമെല്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതൃത്വം വിമതരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങളിലാണ്.

അതേസമയം മുഖ്യമന്ത്രി കുമാരസ്വാമി വിമതരെ അനുനയിപ്പിക്കുനുള്ള നീക്കങ്ങളില്‍ സജീവമാണ്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും, കടുത്ത തീരുമാനങ്ങളെടുക്കരുതെന്നും കുമാരസ്വാമി വിമതരോട് ആവശ്യപ്പെട്ടു.

സഖ്യം തകര്‍ന്നാല്‍ പുതിയ ഭരണം നിലവില്‍ വരുമെന്നും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി എസ് യെഡിയൂരപ്പ വ്യക്തമാക്കി. 15 എംഎല്‍എമാര്‍ രാജിവച്ചെങ്കില്‍ മാത്രമേ ബിജെപിക്കു സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.

Related Articles

Latest Articles