Monday, May 13, 2024
spot_img

പുതുവത്സരത്തലേന്ന് റെക്കോഡ് മദ്യകച്ചവടം; ഒരു ദിവസം കുടിച്ചു വറ്റിച്ചത് 94.54 കോടി രൂപയുടെ മദ്യം, കുടിയൻമാർ ഏറ്റവും കൂടുതൽ തലസ്ഥാനത്ത്

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് റെക്കേര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് മാത്രം വിറ്റഴിച്ചത് 94.54കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കുടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. ഒരുകോടി രൂപയിലധികം രൂപയുടെ മദ്യമാണ് വിറ്റത്.

രണ്ടാമത് എറണാകുളത്തെ രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ 77 ലക്ഷത്തിൻ്റെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട 76 ലക്ഷം, കൊല്ലം ആശ്രാമം ഔട്ട് ലെറ്റ് 73 ലക്ഷം, പയ്യന്നൂര്‍ ഔട്ട്‌ലെറ്റ് 71 ലക്ഷം എന്നിങ്ങനെയാണ് ഏറ്റവും കുടുതല്‍ മദ്യവില്‍പ്പന നടന്ന ആദ്യ അഞ്ച് ഔട്ട് ലെറ്റുകള്‍.

ഡിസംബര്‍ 22 മുതല്‍ 31 വരെ 543 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വില്‍പ്പന നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മദ്യവില്‍പ്പന നടന്നതും ഇത്തവണയാണ്. കഴിഞ്ഞ വര്‍ഷം ആകെ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് 154.77 കോടിയുടെ മദ്യവില്‍പ്പന നടന്നിരുന്നു.

Related Articles

Latest Articles